കരുനാഗപള്ളിയിലെ പൊട്ടിത്തെറിയില്‍ ഗുരുതരമായ പൊള്ളലേറ്റവരെ കൊണ്ട് വന്ന ആംബുലന്സുകകള്‍ക്ക് വഴി തടസ്സം സൃഷ്‌ടിച്ച ജനം പിന്നീട് മരകൊമ്പിലും മറ്റും ഇരുന്നു പരിക്കേറ്റവരുടെയും പൊള്ളലേറ്റവരുടെയും പടങ്ങള്‍ തങ്ങളുടെ മൊബൈല്‍ ഫോണില്‍ ചിത്രീകരിക്കുന്ന രംഗങ്ങങ്ങള്‍ മനം മടുപ്പിക്കുന്നതായിരുന്നു. ഇന്നലെ തകര്‍ന്നു കിടക്കുന്ന കെട്ടിടത്തിനുള്ളില്‍ നിന്നും ആളുകളെ രക്ഷിക്കാന്‍ പണിപ്പെടുന്ന പോലീസ്-ഫയര്‍ ഫോഴ്സ് അംഗങ്ങള്‍ക്ക് തടസ്സം സൃഷ്ടിച്ചു കൊണ്ട് അവിടെയും മൊബൈല്‍ ഫോണുകളും പിടിച്ചു ജനക്കൂട്ടം തടസ്സമുണ്ടാക്കി.
പോലീസ് വകുപ്പിന് 'ക്രൌഡ് കണ്ട്രോള്‍' എന്ന ഒരു ജോലി കൂടി ഉണ്ട് എന്ന് നാം കാണുന്നത് വല്ലപ്പോഴും അറിയുന്നത് പ്രധാന മന്ത്രിയോ പ്രസിഡന്റോ നാട്ടില്‍ വരുമ്പോള്‍ ആണ്. അപ്പോള്‍ അവര്‍ നാട് മുഴുവന്‍ വേലി കെട്ടി VIP കള്‍ക്ക് വഴിയൊരുക്കാറുണ്ട്. അത് നല്ലത് തന്നെ. എന്നാല്‍, അതെ സമയം ഇത്തരത്തിലുള്ള സംഭവങ്ങള്‍ ഉണ്ടാവുമ്പോള്‍ പോലീസ് ഇടപെടല്‍ ആവശ്യമാണ്. രക്ഷ പ്രവര്‍ത്തനത്തിന് പലപ്പോളും നാട്ടുകാര്‍ മുന്നിട്ടിരങ്ങുന്നതാണ് പതിവ് എന്ന കാര്യം മനസ്സില്‍ വച്ച് കൊണ്ട് തന്നെ, ജനകൂട്ടത്തെ നിയത്രിക്കേണ്ടത് ആവശ്യമാണ് എന്ന് തോന്നുന്നു.
ഒരു പക്ഷെ നമ്മള്‍ സിനിമയിലും മറ്റും കാണാറുള്ള "Police line, do not cross" എന്ന ടേപ്പ് പലരും ഓര്‍ക്കുന്നുണ്ടാവും. ഇത്തരത്തിലുള്ള സംഭവങ്ങള്‍ ഉണ്ടാവുമ്പോള്‍ ഇവിടങ്ങളില്‍ പോലീസ് വകുപ്പ് ഇത്തരത്തില്‍ വേലി കെട്ടി ജനകൂട്ടത്തെ നിയന്ത്രിക്കുന്നത് കാണാം. പോലീസിനും മറ്റു ഉദ്യോഗസ്ഥര്‍ക്കും അവരുടെ ജോലി തടസ്സമില്ലാതെ ചെയ്യാന്‍ ഇത് വളരെ സഹായകരമാകും. പാശ്ചാത്യ സംസ്കാരത്തില്‍ നിന്ന് നമുക്ക് അനുകരിക്കേണ്ട ചില കാര്യങ്ങളെങ്കിലും ഉണ്ട്. എന്തിനും ഏതിനും വിമര്‍ശിക്കുന്ന പാശ്ചാത്യ സംസ്കാരത്തില്‍ നിന്നും നമ്മള്‍ സ്വംശീകരിക്കുന്നത് ഇവിടെ ആര്‍ക്കും വേണ്ടാത്ത അഴുക്കു മാത്രമാണ് എന്നതാണ് ഏറ്റവും സങ്കടകരമായ കാര്യം.


