2010 ഏപ്രിൽ 6, ചൊവ്വാഴ്ച

നല്ലവനായ ശമാരിയക്കാരന്‍

ഇന്നലെ ന്യൂ യോര്‍ക്കിലെ  ഹഡ്സണ്‍ നദീ തീരത്തുള്ള board walk ഇല്‍ ഒരു രണ്ടു വയസ്സുകാരി 20 അടി താഴ്ചയുള്ള വെള്ളത്തിലേക്ക്‌ കാല് തെറ്റി വീണു. കുട്ടിയുടെ സ്വന്തം അച്ചന്‍ ഉടന്‍ വെള്ളത്തിലേക്ക്‌ എടുത്തു ചാടി. അയാളോടൊപ്പം എവിടെ നിന്നോ വന്ന ഒരു ഫ്രഞ്ച് വിനോദ സഞ്ചാരിയും. കുട്ടിയെ വെള്ളത്തില്‍ നിന്ന് കരക്കെത്തിച്ച ശേഷം ആരോടും ഒന്നും പറയാതെ, താന്‍ ആരാണെന്നോ ഒന്നും ആരോടും പറയാതെ ഒരു ന്യൂ യോര്‍ക്ക്‌ കാബില്‍ (ടാക്സി) കയറി എങ്ങോട്ടോ പോയി. പത്രങ്ങളായ പത്രങ്ങളും ആളുകളും ഈ നല്ലവനായ ശമാരിയക്കാരന്‍ ആരാണെന്നു തിരയുമ്പോളും അയാള്‍ തന്റെ സ്വകാര്യതയില്‍ മറഞ്ഞിരിക്കുകയാണ്. ടെലിവിഷനിലൂടെയുള്ള 5 മിനിറ്റ് പ്രശസ്തിക്ക് വേണ്ടി  ഇന്ന് മനുഷ്യര്‍ കാട്ടി കൂട്ടുന്ന പേക്കൂത്തുകള്‍ ഇതിനോടൊപ്പം ചേര്‍ത്ത് വായിക്കുമ്പോള്‍ നന്മ മനുഷ്യനില്‍ നിന്ന് മുഴുവനായും കളഞ്ഞു പോയില്ല എന്ന് ആശ്വസിക്കാം നമുക്ക്. 

2010 മാർച്ച് 31, ബുധനാഴ്‌ച

റാഗ്ഗിംഗ് ആത്മഹത്യകള്‍

ഇന്നലെ കണ്ട രണ്ടു വാര്‍ത്തകള്‍. ഒന്ന് തിരുവനതപുരത്ത്. മറ്റൊന്ന് അമേരിക്കയിലെ മാസ്സചുസ്സെട്സ് സ്റ്റേറ്റിലെ സൌത്ത് ഹേഡിലി എന്ന സ്ഥലത്തും. രണ്ടും ഒരേ സംഭവങ്ങള്‍.

http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?contentType=EDITORIAL&programId=1073753765&articleType=Malayalam%20News&contentId=6997469&tabId=11&BV_ID=@@@


http://www.cnn.com/2010/CRIME/03/29/massachusetts.bullying.suicide/index.html

ശ്രീനിവാസന്‍ പണ്ട് പറഞ്ഞ പോലെ മനുഷ്യ ജീവിതത്തിന്റെ കഥ ലോകത്തെല്ലായിടത്തും ഒന്ന് തന്നെ - അമേരിക്കയിലായാലും കേരളത്തിലായാലും. റാഗ്ഗിംഗ് എന്ന ക്രൂരവിനോദത്തിന്നിരയായി  മൃതിയടഞ്ഞ സഹോദരങ്ങള്‍ക്ക്‌ എന്റെ ആദരാജ്ഞലികള്‍.

2010 ഫെബ്രുവരി 2, ചൊവ്വാഴ്ച

ക്രൌഡ് കണ്ട്രോള്‍

കേരളത്തില്‍ ഈയടുത് നടന്ന രണ്ടു വ്യത്യസ്ത സംഭവങ്ങള്‍ ആണ് ഇന്നത്തെ ബ്ലോഗിനധാരം. ഒന്ന് കുറച്ചു നാളുകള്‍ക്ക് മുന്‍പ് കരുനാഗപള്ളിയില്‍ നടന്ന ടാങ്കര്‍ ലോറി അപകടവും, പിന്നൊന്ന് ഇന്നലെ തലസ്ഥാന നഗരിയിലുണ്ടായ ഹോട്ടല്‍ ദുരന്തവും. ഈ രണ്ടു സംഭവങ്ങള്‍ നടന്നപ്പോഴും കാഴ്ചക്കാരായി കൂടി നിന്ന ജനങ്ങള്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സം സൃഷ്ടിച്ചു എന്ന റിപ്പോര്‍ട്ടുകള്‍ കണ്ടു. ഇത് കേരളത്തിന്റെ മാത്രം കാര്യമല്ല. കുറച്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ് തമിഴ്നാട്ടില്‍ ഒരു പ്രൈമറി സ്കൂള്‍ അഗ്നിക്കിരയായപ്പോള്‍ കാഴ്ചക്കാരായി കൂടി നിന്ന ജനങ്ങള്‍ക്കിടയിലൂടെ ഫയര്‍ എഞ്ചിനുകള്‍ക്ക് സ്ഥലത്തെത്താന്‍ ആവാഞ്ഞതും ഇത് പോലൊരു സംഭവം തന്നെ. മുംബൈ യില്‍ കഴിഞ്ഞ വര്‍ഷം ഉണ്ടായ ഭീകരക്രമണത്തിനിടയില്‍ താജ് മഹല്‍ ഹോട്ടലിനു മുമ്പിലും നരിമാന്‍ ഹൌസിനു മുന്‍പിലും ഇത് തന്നെ നമ്മള്‍ കണ്ടു.

കരുനാഗപള്ളിയിലെ പൊട്ടിത്തെറിയില്‍ ഗുരുതരമായ പൊള്ളലേറ്റവരെ കൊണ്ട് വന്ന ആംബുലന്സുകകള്‍ക്ക് വഴി തടസ്സം സൃഷ്‌ടിച്ച ജനം പിന്നീട് മരകൊമ്പിലും മറ്റും ഇരുന്നു പരിക്കേറ്റവരുടെയും പൊള്ളലേറ്റവരുടെയും പടങ്ങള്‍ തങ്ങളുടെ മൊബൈല്‍ ഫോണില്‍ ചിത്രീകരിക്കുന്ന രംഗങ്ങങ്ങള്‍ മനം മടുപ്പിക്കുന്നതായിരുന്നു. ഇന്നലെ തകര്‍ന്നു കിടക്കുന്ന കെട്ടിടത്തിനുള്ളില്‍ നിന്നും ആളുകളെ രക്ഷിക്കാന്‍ പണിപ്പെടുന്ന പോലീസ്-ഫയര്‍ ഫോഴ്സ് അംഗങ്ങള്‍ക്ക് തടസ്സം സൃഷ്ടിച്ചു കൊണ്ട് അവിടെയും മൊബൈല്‍ ഫോണുകളും പിടിച്ചു ജനക്കൂട്ടം തടസ്സമുണ്ടാക്കി.

പോലീസ് വകുപ്പിന് 'ക്രൌഡ് കണ്ട്രോള്‍' എന്ന ഒരു ജോലി കൂടി ഉണ്ട് എന്ന് നാം കാണുന്നത് വല്ലപ്പോഴും അറിയുന്നത് പ്രധാന മന്ത്രിയോ പ്രസിഡന്റോ നാട്ടില്‍ വരുമ്പോള്‍ ആണ്. അപ്പോള്‍ അവര്‍ നാട് മുഴുവന്‍ വേലി കെട്ടി VIP കള്‍ക്ക് വഴിയൊരുക്കാറുണ്ട്. അത് നല്ലത് തന്നെ. എന്നാല്‍, അതെ സമയം ഇത്തരത്തിലുള്ള സംഭവങ്ങള്‍ ഉണ്ടാവുമ്പോള്‍ പോലീസ് ഇടപെടല്‍ ആവശ്യമാണ്. രക്ഷ പ്രവര്‍ത്തനത്തിന് പലപ്പോളും നാട്ടുകാര്‍ മുന്നിട്ടിരങ്ങുന്നതാണ് പതിവ് എന്ന കാര്യം മനസ്സില്‍ വച്ച് കൊണ്ട് തന്നെ, ജനകൂട്ടത്തെ നിയത്രിക്കേണ്ടത് ആവശ്യമാണ് എന്ന് തോന്നുന്നു.

ഒരു പക്ഷെ നമ്മള്‍ സിനിമയിലും മറ്റും കാണാറുള്ള "Police line, do not cross" എന്ന ടേപ്പ് പലരും ഓര്‍ക്കുന്നുണ്ടാവും. ഇത്തരത്തിലുള്ള സംഭവങ്ങള്‍ ഉണ്ടാവുമ്പോള്‍ ഇവിടങ്ങളില്‍ പോലീസ് വകുപ്പ് ഇത്തരത്തില്‍ വേലി കെട്ടി ജനകൂട്ടത്തെ നിയന്ത്രിക്കുന്നത്‌ കാണാം. പോലീസിനും മറ്റു ഉദ്യോഗസ്ഥര്‍ക്കും അവരുടെ ജോലി തടസ്സമില്ലാതെ ചെയ്യാന്‍ ഇത് വളരെ സഹായകരമാകും. പാശ്ചാത്യ സംസ്കാരത്തില്‍ നിന്ന് നമുക്ക് അനുകരിക്കേണ്ട ചില കാര്യങ്ങളെങ്കിലും ഉണ്ട്. എന്തിനും ഏതിനും വിമര്‍ശിക്കുന്ന പാശ്ചാത്യ സംസ്കാരത്തില്‍ നിന്നും നമ്മള്‍ സ്വംശീകരിക്കുന്നത് ഇവിടെ ആര്‍ക്കും വേണ്ടാത്ത അഴുക്കു മാത്രമാണ് എന്നതാണ് ഏറ്റവും സങ്കടകരമായ കാര്യം.