തിരുവനതപുരം റീജ്യണല്‍ കാന്‍സര്‍ സെന്റെറിലെ Paediatric Oncology ഡിപ്പാര്‍ട്മെന്റ്ടില്‍ നടത്തിയ ഏഷ്യാനെറ്റിലെ സ്റ്റാര്‍ സിങ്ങറിന്റെ 100 ആം ദിവസാഘോഷം ടീവിയില്‍ കണ്ടു. തികച്ചും വ്യത്യസ്തവും ഹൃദ്യമായ ഒരു അനുഭവമായിരുന്നു അത്. കാന്‍സര്‍ രോഗത്തിന് ചികിത്സ തേടിയെത്തിയ കുഞ്ഞുങ്ങളും അവരുടെ രക്ഷാകര്‍ത്താക്കളും ഡോക്ടര്‍മാരും അടങ്ങുന്ന കാണികള്‍ക്ക് മുന്നില്‍ നടത്തിയ കലാ പ്രകടനങ്ങള്‍ തികച്ചും അഭിനന്ദനാര്‍ഹമാണ്. റേറ്റിംങും SMS വരുമാനവും മാത്രം നോക്കാതെ വല്ലപ്പോഴും ഇതുപോലുള്ള നല്ല കാര്യങ്ങളിലേക്കും ചാനലുകളുടെ ശ്രദ്ധ ചെല്ലുന്നുണ്ട് എന്നത് നല്ല കാര്യം.
മാരക രോഗങ്ങള്‍ക്ക് ഒരു ദിവസം അവധി കൊടുത്തു സ്റ്റാര്‍ സിങ്ങര്‍ താരങ്ങള്‍ക്കൊപ്പം അവിടത്തെ കുഞ്ഞുങ്ങളും രക്ഷിതാക്കളും ആടി പാടി. ഏഷ്യാനെറ്റിന്റെ അധികൃതര്‍ക്കും പരിപാടിയുടെ നിര്‍മാതാവിനും അഭിനന്ദനങ്ങള്‍.
2009 സെപ്റ്റംബർ 30, ബുധനാഴ്‌ച
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)


2 അഭിപ്രായങ്ങൾ:
ഏഷ്യാനെറ്റിന്റെ അധികൃതര്‍ക്കും പരിപാടിയുടെ നിര്‍മാതാവിനും അഭിനന്ദനങ്ങള്‍.
ഏഷ്യാനെറ്റിന്റെ മറ്റൊരു മാര്‍ക്കറ്റ് തന്ത്രം..
ദയനീയത വിറ്റ് കാശാക്കാനുള്ള പുതിയ അടവുകള്‍....
ഒറ്റൊരു എപ്പിസൊഡ് കണ്ടാലറിയാം ഏഷ്യാനെറ്റിന്റെ sincerity...
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ