ഒരു പാടു വര്‍ഷങ്ങള്‍ക്കു ശേഷം ഇന്നു ഏഷ്യാനെറ്റ് പ്ലസ് ചാനലില്‍ നൊമ്പരത്തിപ്പൂവ് എന്ന പദ്മരാജന് ചിത്രം കണ്ടു. ഒരു പാട് പ്രതിഭകളുടെ കൂടിച്ചേരലുകള്‍ ഉള്ള ഒരു ചിത്രം. പദ്മരാജന്, മാധവി, മമ്മൂട്ടി, ജോണ്സന് മാഷ് , ബ്ലെസി , ശാരി , മുരളി, ജഗതി തുടങ്ങിയ പ്രഗല്ഭരുടെ ഒരു വലിയ നിര തന്നെയാണ് ഈ ചിത്രത്തില്‍.
തുടക്കത്തില്‍ തന്നെ ഒരു പ്രത്യേകത കണ്ടത് ടൈറ്റില്‍ കാര്‍ഡില്‍ തന്നെയാണ്. നടീനടന്മാരുടെ പേരുകള്‍ കാണിക്കുമ്പോള്‍ ആദ്യം കാണിച്ചത് മാധവിയുടെ പേരാണ്. അതും മമ്മൂട്ടി അവിടെ നില്ക്കുമ്പോള്. സത്യത്തില്‍ മമ്മൂട്ടിക്ക് ഒരു സപ്പോര്‍ട്ടിംഗ് റോള്‍ മാത്രമേ ഉള്ളൂ ഈ ചിത്രത്തില്‍. ഇന്ന് സൂപ്പര്‍ മെഗാ സ്റ്റാര്‍ താരം ഇങ്ങനൊരു ചിത്രത്തില്‍ ഇങ്ങനെയൊരു റോളില്‍ നിന്ന് കൊടുക്കുമോ എന്ന് സംശയം. ഇതൊരു മാധവി ചിത്രം ആണ് മുഴുവനായും.
പത്മരാജന് എന്ന അതുല്യ കലാകാരന്റെ അകാലത്തിലുള്ള വിയോഗം മലയാള സിനിമയ്ക്കു എത്ര വലിയ നഷ്ടമാണ് വരുത്തിയത് എന്ന് ഇത് പോലുള്ള ചിത്രങ്ങള്‍ കാണുമ്പോഴാണ് നമുക്ക് മനസ്സിലാവുന്നത്. ജഗതിയുടെ വീട്ടുടമസ്ഥനും മുരളിയുടെ കുടിയനും സ്നേഹസമ്പന്നനുമായ ഭര്‍ത്താവും ബേബി സോണിയയുടെ ജിജിയും വളരെ മികച്ചു നിന്നു.
എല്ലാറ്റിനും ഒടുവില്‍ ക്ലൈമാക്സില്‍ പ്രേക്ഷകരുടെ മനസ്സുകളില്‍ ഒരു പിടി കനല് വാരിയിട്ടു നൊമ്പരപ്പെടുത്തി കളഞ്ഞു. ആകാശദൂതിനൊപ്പം നൊമ്പരത്തിപ്പൂവും മാധവിക്ക് മലയാളത്തിന്റെ ദുരന്ത നായിക എന്ന പട്ടം നല്കി.
2009 സെപ്റ്റംബർ 21, തിങ്കളാഴ്ച
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)


6 അഭിപ്രായങ്ങൾ:
പദ്മരാജന്റെ തിരക്കഥ പുസ്തകമായി ഇറങ്ങിയപ്പോൾ നൊമ്പരത്തിപൂവ് വായിച്ചിരുന്നു. Cinemaയും കണ്ടു.. അതുകൊണ്ടുതന്നെ പദ്മറജൻ സാറിന്റെ പ്രതിഭ ശരിക്കും മനസ്സിലാവും..
“പത്മരാജന് എന്ന അതുല്യ കലാകാരന്റെ അകാലത്തിലുള്ള വിയോഗം മലയാള സിനിമയ്ക്കു എത്ര വലിയ നഷ്ടമാണ് വരുത്തിയത് എന്ന് ഇത് പോലുള്ള ചിത്രങ്ങള്‍ കാണുമ്പോഴാണ് നമുക്ക് മനസ്സിലാവുന്നത്“.
വളരെ ശരിയാണ്.
ഇന്നലെ നൊമ്പരത്തിപ്പൂവ് വീണ്ടും കണ്ടിരുന്നു.
എത്രയോ വർഷങ്ങൾക്ക് മുമ്പ് കണ്ടതാണെങ്കിലും നൊമ്പരത്തിപൂവിന്റെ നൊമ്പരങ്ങൾ ഇന്നും മനസ്സിലുണ്ട്...”ഒളിച്ചേ..ഒളിച്ചേ.. എന്ന് കാടിന്റെ അഗാധതയിൽ അലിഞ്ഞില്ലാതാവുന്ന ഒരു കൊച്ചു ശബ്ദവും..
പത്മരാജന്റെ ഒരു കറ കളഞ്ഞ ആരാധകനാണ് ഞാനും. ഈ എഴുത്ത് നന്നായി!
പേരു തന്നെ മനോഹരമല്ലേ.
Nannayittunde,,,thudaruka
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ