2009 ഓഗസ്റ്റ് 12, ബുധനാഴ്‌ച

H1N1 പനിയും കേരളവും

ഇതെഴുതുമ്പോള്‍ H1N1 പനി മൂലമുള്ള ഒരു മരണം തിരുവനന്തപുരത്ത് റിപ്പോര്‍ട്ട്‌ ചെയ്യപ്പട്ടിട്ടിരിക്കുന്നു. ലോക ആരോഗ്യ സംഘടനയുടെ ജൂലൈ മാസത്തെ കണക്കു പ്രകാരം ലോകത്ത് 1154 മരണങ്ങള്‍ H1N1 മൂലം സംഭവിച്ചിരിക്കുന്നു. ഇതില്‍ ആയിരത്തോളം മരണങ്ങളും വടക്ക്-തെക്ക് അമേരിക്കന്‍ ഭൂഗ്ഗണ്ട്ടങ്ങളില്‍ നിന്നാണ്. ഏഷ്യയില്‍ നിന്ന് ഇത് വരെ 64 മരണങ്ങളും റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടിരിക്കുന്നു.

ഇനി കേരളത്തിലേക്ക് വരാം. H1N1 പനിയോ അത് പോലെ ഉള്ള സാംക്രമിക രോഗങ്ങള്‍ നേരിടാന്‍ ഉള്ള സാമൂഹിക സാഹചര്യം ഇന്ന് നമ്മുടെ നാടിനുണ്ടോ എന്ന് നമ്മള്‍ ചിന്തിക്കേണ്ടിയിരിക്കുന്നു. 1994ഇല്‍ സുരറ്റില്‍ ന്യൂമോനിക്‌ പ്ലേഗ് പടര്‍ന്നു പിടിച്ചത് ഈ സമയം ഓര്‍മിക്കുന്നത്‌ നന്ന്. അതില്‍ നിന്ന് നമ്മള്‍ എന്തെങ്കിലും പാഠം ഉള്കൊണ്ടോ എന്ന ആത്മപരിശോധനക്കും സമയം അതിക്രമിച്ചു. കേരളത്തിലെ ഒട്ടു മിക്ക നഗരങ്ങളിലും കാണുന്ന മാലിന്യ കൂമ്പാരങ്ങളില്‍ നിന്ന് നമ്മള്‍ ഒരു പാഠവും പഠിച്ചില്ല എന്ന് തന്നെ വേണം അനുമാനിക്കാന്‍. ദിവസവും രണ്ടു നേരം കുളിക്കുന്നവന്‍ എന്ന് മേനി പറയുന്ന മലയാളി തന്റെ വീട്ടിലെ മാലിന്യങ്ങള്‍ പ്ലാസ്റ്റിക്‌ കവറിലാക്കി (അത് പ്ലാസ്റ്റിക്‌ തന്നെ വേണം) ദിവസവും റോഡരികിലും കാനകളിലും നിക്ഷേപിക്കുന്നത് ഒരു സ്ഥിരം കാഴ്ചയാണ്‌. നഗരങ്ങളില്‍ വേറെന്തു മാര്‍ഗം? നഗരവാസികള്‍ക്ക് തങ്ങളുടെ മാലിന്യങ്ങള്‍ നിക്ഷേപിക്കാന്‍ വേണ്ട സംവിധാനം ഒരുക്കേണ്ടെവര്‍ ആ ചുമതലയില്‍ നിന്ന് ഒളിച്ചോടുന്നു. സംസ്ഥാന തലത്തില്‍ ഒരു തദേശസ്വയം ഭരണ വകുപ്പും അതിനു ഒരു മന്ത്രിയും മറ്റു പരിവാരങ്ങളും പിന്നെ ജില്ലാ തലവും ബ്ലോക്കും കോര്‍പറേഷന്‍ഉം പഞ്ചായത്തുകളും ഉള്ള ഒരു നാട്ടിലാണ് ഈ ഗതികേട്. കൊച്ചി പട്ടണത്തില്‍ നിന്ന് വരുന്ന എനിക്ക് ഇത് നിത്യനുഭവങ്ങള്‍ ആയിരുന്നു, അമേരിക്കയില്‍ വരുന്നത് വരെ. കൊച്ചിയിലെ ദുര്‍ഗന്ധം വമിക്കുന്ന അഴുക്കും ചെളിയും നിറഞ്ഞ കൊതുകുകളുടെ ആവാസ കേന്ദ്രങ്ങള്‍ ആയ കനാലുകളും റോഡ്‌ അരികില്‍ കൂട്ടിയിടുന്ന - പിന്നീട് മഴയില്‍ റോഡിലേക്ക് തള്ളി വരുന്ന മാലിന്യ കൂമ്പാരങ്ങളും പൊട്ടി ഒലിക്കുന്ന കാനകളും ഇതിനു ഏറ്റവും വലിയ ഉദാഹരണങ്ങള്‍ തന്നെ.

ഈ പറഞ്ഞതൊന്നും H1N1 പനിക്ക് കാരണം ആകില്ലെന്നറിയാം. എന്നാലും ഒരു സാംക്രമിക രോഗം വരാതിരിക്കണോ അത് വന്നാല്‍ തടയാനോ ഉള്ള ഒരു മനസ്ഥിതി നമ്മുടെ സമൂത്തിനില്ലെന്നു തോന്നും പലതും കാണുമ്പോള്‍. അതോ എന്തെങ്കിലും വലുത് സംഭവിച്ചു കഴിഞ്ഞാലേ നമ്മള്‍ ഒക്കെ പഠിക്കൂ എന്നാണോ? സുരറ്റ്‌നെ പോലെ... സുരറ്റ്‌ ഇന്നു ഇന്ത്യയിലെ രണ്ടാമത്തെ വൃത്തി ഉള്ള നഗരം ആണ് എന്നത് ഈ സമയം ഓര്‍ക്കാം.

H1N1 പനി അമേരിക്കയില്‍ ന്യൂ യോര്‍ക്ക്‌ നഗരത്തില്‍ കൊണ്ട് വന്നത് മെക്സിക്കോയില്‍ വിനോദ യാത്രക്ക് പോയ കുട്ടികളില്‍ ആയിരുന്നു. പിന്നീട് അവര്‍ തങ്ങളുടെ സഹപാഠികള്‍ക്കും അധ്യാപകര്‍ക്കും പകര്‍ന്നു. അമേരിക്കയിലെ ആദ്യത്തെ H1N1 മരണം ഈ സ്കൂളിലെ ഒരു വൈസ്-പ്രിന്‍സിപ്പല്‍ ആയിരുന്നു. എന്നാല്‍ കര്‍ശനമായ നിയന്ത്രണങ്ങള്‍ കൊണ്ടും സാമൂഹിക ശുചിത്വം പാലിക്കുന്നത് കൊണ്ടും ഇവിടെ ഇതിനെ ഒരു പരിധി വരെ നിയന്ത്രിക്കാന്‍ കഴിഞ്ഞു എന്ന് തോന്നുന്നു.

ഇന്ത്യയില്‍ ഇല്ലാത്ത ഒരു കാര്യം കൂടി പ്രദിപാതിക്കാമെന്നു തോന്നുന്നു. Personal Space എന്ന കോണ്‍സെപ്റ്റ്. ഇന്ത്യയില്‍ തീരെ ഇല്ലാത്ത ഒന്നാണത്. ജനപ്പെരുപ്പം തന്നെ ആണ് ഒന്നാമത്തെ കാരണം. എന്നിരുന്നാലും ന്യൂ യോര്‍ക്ക്‌ പോലുള്ള ജന സാന്ദ്രത കൂടിയ സ്ഥലത്ത് അത് പാലിക്കപ്പെടുന്നുണ്ട്. Personal space എന്നാല്‍ ഒരു വ്യക്തി മറ്റൊരു അപരിചിത വ്യക്തിയില്‍ നിന്നും പാലിക്കുന്ന ദൂരം എന്ന് പറയാം. പാശ്ചാത്യ രാജ്യങ്ങളില്‍ ഒരാള്‍ മറ്റൊരാളെ തൊടുക പോയിട്ട് അടുത്ത് നില്‍ക്കുന്നത് പോലും മര്യാദ കേടായിട്ടാണ് കണക്കാക്കുക. ഇത് ഒരു പരിധി വരെ മറ്റുള്ളവരില്‍ നിന്നുള്ള അസുഖങ്ങളും മറ്റും പകരാതിരിക്കുവാന്‍ സഹായകമാണ് എന്ന് തന്നെയാണ് എനിക്ക് തോന്നുന്നത്. നമ്മള്‍ ബസിലും ട്രെയിനിലും മറ്റും മീന്‍കാരന്‍ ചാള പറുക്കി വയ്ക്കുന്ന കണക്കു നില്‍ക്കുന്ന കാഴ്ച നമുക്ക് ഇതിനോട് താരതമ്യം ചെയ്യാം.

ഏതായാലും പേര്‍സണല്‍ സ്പേസ് പോലുള്ള പരിഷ്ക്കാരങ്ങള്‍ ഉണ്ടായില്ലെങ്കിലും കുറഞ്ഞ പക്ഷം ചെയ്യേണ്ടുന്ന കാര്യങ്ങള്‍ നമ്മള്‍ എല്ലാവരും ബോധവന്മാരാകേണ്ടതുണ്ട് . തുമ്മുംമ്പോളും ചീറ്റുംമ്പോളും ചുമക്കുംമ്പോളും വായും മൂക്കും പൊതി പിടിക്കാനും കൈകള്‍ ഇടയ്ക്കിടെ സോപ്പും ശുദ്ധജലവും ഉപയോഗിച്ച് വൃത്തിയാക്കാനും നമുക്ക് ആരോടും ചോദിക്കേണ്ടതില്ല. പൊതു സ്ഥലങ്ങളില്‍ (സ്കൂള്‍, ആശുപത്രി, ഓഫീസുകള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ആളുകള്‍ക്ക് സൌജന്യം ആയി ഉപയോഗിക്കാന്‍ ഹാന്‍ഡ്‌ സാനിട്ടൈസര്‍ (hand sanitizer) സ്ഥാപിക്കാം.

പനിയും ജലദോഷവും മേല് വേദന തളര്‍ച്ച തുടങ്ങിയവയാണ് ഇതിനിടെ പ്രാഥമിക ലക്ഷണങ്ങള്‍. 65 വയസ്സിനു മുകളില്‍ ഉള്ളവരും 5 വയസ്സിനു താഴെ ഉള്ളവരും ഗര്‍ഭിണികളും കൂടുതല്‍ റിസ്ക്‌ ഉള്ളവരാണ് എന്ന് അമേരിക്കയിലെ സി ഡി സി (CDC) കണക്കുകള്‍ സൂചിപ്പിക്കുന്നു.

നമ്മള്‍ പാലിക്കേണ്ട ചില ശുചിത്വ ശീലങ്ങള്‍ താഴെ ചേര്‍ക്കുന്നു
(കടപ്പാട്: : CDC)

Take these everyday steps to protect your health:

* Cover your nose and mouth with a tissue when you cough or sneeze. Throw the tissue in the trash after you use it.
* Wash your hands often with soap and water, especially after you cough or sneeze. Alcohol-based hand cleaners are also effective.
* Avoid touching your eyes, nose or mouth. Germs spread this way.
* Try to avoid close contact with sick people.
* Stay home if you are sick for 7 days after your symptoms begin or until you have been symptom-free for 24 hours, whichever is longer. This is to keep from infecting others and spreading the virus further.



താഴെ പറയുന്ന സൂചനകള്‍ കണ്ടാല്‍ വൈദ്യ സഹായം ഉടന്‍ തേടേണ്ടത് അത്യാവശ്യം (കടപ്പാട് : CDC)

In children, emergency warning signs that need urgent medical attention include:

* Fast breathing or trouble breathing
* Bluish or gray skin color
* Not drinking enough fluids
* Severe or persistent vomiting
* Not waking up or not interacting
* Being so irritable that the child does not want to be held
* Flu-like symptoms improve but then return with fever and worse cough

In adults, emergency warning signs that need urgent medical attention include:

* Difficulty breathing or shortness of breath
* Pain or pressure in the chest or abdomen
* Sudden dizziness
* Confusion
* Severe or persistent vomiting
* Flu-like symptoms improve but then return with fever and worse cough

3 അഭിപ്രായങ്ങൾ:

Manoj മനോജ് പറഞ്ഞു...

"Personal space എന്നാല്‍ ഒരു വ്യക്തി മറ്റൊരു അപരിചിത വ്യക്തിയില്‍ നിന്നും പാലിക്കുന്ന ദൂരം എന്ന് പറയാം. പാശ്ചാത്യ രാജ്യങ്ങളില്‍ ഒരാള്‍ മറ്റൊരാളെ തൊടുക പോയിട്ട് അടുത്ത് നില്‍ക്കുന്നത് പോലും മര്യാദ കേടായിട്ടാണ് കണക്കാക്കുക. ഇത് ഒരു പരിധി വരെ മറ്റുള്ളവരില്‍ നിന്നുള്ള അസുഖങ്ങളും മറ്റും പകരാതിരിക്കുവാന്‍ സഹായകമാണ് എന്ന് തന്നെയാണ് എനിക്ക് തോന്നുന്നത്. നമ്മള്‍ ബസിലും ട്രെയിനിലും മറ്റും മീന്‍കാരന്‍ ചാള പറുക്കി വയ്ക്കുന്ന കണക്കു നില്‍ക്കുന്ന കാഴ്ച നമുക്ക് ഇതിനോട് താരതമ്യം ചെയ്യാം."
ഇത് വായിച്ചപ്പോള്‍ തിരക്കുള്ള സമയത്ത് ന്യൂയോര്‍ക്കിലെ സബ്വേ ട്രെയിനില്‍ കയറി പറ്റാനുള്ള പാടാണ് ഓര്‍മ്മയില്‍ വന്നത് [http://www.flickr.com/photos/synergy_one/2498731626/]

:)

“എന്നാല്‍ കര്‍ശനമായ നിയന്ത്രണങ്ങള്‍ കൊണ്ടും സാമൂഹിക ശുചിത്വം പാലിക്കുന്നത് കൊണ്ടും ഇവിടെ ഇതിനെ ഒരു പരിധി വരെ നിയന്ത്രിക്കാന്‍ കഴിഞ്ഞു എന്ന് തോന്നുന്നു.” പണ്ട് സി.ഡി.സി. കൃത്യമായ കണക്ക് കൊടുത്തിരുന്നു എന്നാല്‍ ഇപ്പോള്‍ ചില സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് അത് കാണിക്കുന്നില്ല. ഒരു പരിധി കഴിയുമ്പോള്‍ ഇന്ത്യയിലും അത് തന്നെ ചെയ്യും.

നാട്ടുകാരന്‍ പറഞ്ഞു...

നന്നായിരിക്കുന്നു ........
വീണ്ടും ഇതുപോലുള്ളവ പ്രതീക്ഷിക്കുന്നു!

Ajmel Kottai പറഞ്ഞു...

മനോജ്‌, അഭിപ്രായങ്ങള്‍ക്കു നന്ദി!
ന്യൂ യോര്‍ക്ക്‌ സബ് വേകളില്‍ പീക്ക്‌ അവറില്‍ തിരക്ക് കൂടുതല്‍ ആണെങ്കിലും, എല്ലാവരും പരമാവധി തൊട്ടുരുമാതെ പോകാന്‍ നോക്കാറുണ്ട്. താങ്കളുടെ ഫോട്ടോയില്‍ പോലും അത് കാണാം എന്ന് തോന്നുന്നു. ഒരു കാര്യം സമ്മതിക്കുന്നു. ജന സാന്ദ്രത കൂടുമ്പോള്‍ പല കാര്യങ്ങളിലും വിട്ടുവീഴ്ചകള്‍ ചെയ്യേണ്ടിവരുന്നു - ഏതൊരു സമൂഹത്തിനും...

നാട്ടുകാരാ,
അഭിപ്രായത്തിനു നന്ദി.