തേക്കടിയിലെ ബോട്ടപകടം തടാകത്തിന്റെ സൌന്ദര്യം നുകരാനെത്തിയ വിദേശികളും സ്വദേശികളുമായ 43 വിനോദ സഞ്ചാരികളുടെ ജീവന്‍ അപഹരിച്ചിരിക്കുന്നു. കേരളം ഇന്ന് വരെ കണ്ടതില്‍ വച്ച് ഏറ്റവും വലിയ ബോട്ടപകടമാണിന്നലെത്തെത്. ഒരിക്കലെങ്കിലും തേക്കടിയില്‍ boating നു പോയിട്ടുള്ളവര്‍ക്ക് ഒരു ഉള്കിടിലം ഉണ്ടാക്കുന്ന കാഴ്ചകളാണ് ഇന്നലെ മലയാള ന്യൂസ് ചാനലുകളില്‍ കണ്ടത്.
അപകടത്തില്‍ പെട്ട സഹോദരങ്ങള്‍ക്ക് ആദരാജ്ഞലികള്‍!
KTDC യുടെ ഏറ്റവും പുതിയ ബോട്ടുകളില്‍ ഒന്നാണ് അപകടത്തില്‍ പെട്ടത്. അപ്പോള്‍ ബോട്ടിന്റെ കലാ പഴക്കമോ അറ്റകുറ്റ പണി യഥാസമയം നടത്താത്തതോ അല്ല ഇവിടെ അപകട കാരണം. ബോട്ടില്‍ യാത്രക്കാര്‍ ഒരു വശത്തേക്ക് നീങ്ങിയതും ബോട്ടിന്റെ രൂപകല്പനയിലുള്ള പ്രശ്നവും ഒക്കെ കാരണങ്ങള്‍ ആയി ചൂണ്ടിക്കാണിക്കപെടുന്നു.
വിദേശ രാജ്യങ്ങളുടെയും അത്രയും ഇല്ലെങ്കിലും ഇത്തരം കാര്യങ്ങളില്‍ വേണ്ട ശ്രദ്ധ സര്‍ക്കാര്‍ ഏജന്‍സികള്‍ പതിപ്പിക്കേണ്ടതുണ്ട്. ആവശ്യമെങ്കില്‍ ഇതിനു വേണ്ട നിയമങ്ങളും കാലോചിതമായി പരിഷ്കരിക്കെണ്ടിയിരിക്കുന്നു. ഒരു അപകടമുണ്ടാവുമ്പോള്‍ എല്ലാവരും നിര്‍ദേശങ്ങളും ചര്‍ച്ചകളും ആയി രംഗത്ത് വരികയും ഒന്നോ രണ്ടോ ആഴ്ചകള്‍ക്കുള്ളില്‍ ഇതല്ലാം വിസ്മ്രിതിയിലവുകയും ചെയ്യുക എന്നതാണിവിടെ കണ്ടു വരുന്നത്. കൂടി പോയാല്‍ ഒരു സിറ്റിംഗ് ജഡ്ജിയെ കൊണ്ട് ഒരു അന്വേഷണ പ്രഹസനം നടത്തും.
പിന്നെ എല്ലാവരും പണ്ടത്തെ ചങ്കരന്‍ തെങ്ങില്‍ തന്നെ എന്ന കണക്കാവും.
ജല ഗതാഗത രംഗത്ത് മാത്രമല്ല, എല്ലാ മേഖലകളിലും സുരക്ഷാ മാനദന് ഡങ്ങള്‍ പാലിക്കപെടുന്നു എന്ന് ഉറപ്പു വരുത്തേണ്ടിയിരിക്കുന്നു. അത് പോലെ തന്നെ പ്രധാന പെട്ട കാര്യമാണ് emergency response team പോലുള്ള സംവിധാനങ്ങള്‍. ലോക്കല്‍ ഫയര്‍ സ്റ്റേഷനുകള്‍ അതതു പ്രദേശങ്ങളുടെ ആവശ്യങ്ങള്‍ക്കനുസരിച്ചു പരിഷ്കരിക്കപ്പെടേണ്ടതുണ്ട്.
2009 ഒക്‌ടോബർ 1, വ്യാഴാഴ്‌ച
2009 സെപ്റ്റംബർ 30, ബുധനാഴ്‌ച
RCC യിലെ ഐഡിയ സ്റ്റാര്‍ സിങ്ങര്‍
തിരുവനതപുരം റീജ്യണല്‍ കാന്‍സര്‍ സെന്റെറിലെ Paediatric Oncology ഡിപ്പാര്‍ട്മെന്റ്ടില്‍ നടത്തിയ ഏഷ്യാനെറ്റിലെ സ്റ്റാര്‍ സിങ്ങറിന്റെ 100 ആം ദിവസാഘോഷം ടീവിയില്‍ കണ്ടു. തികച്ചും വ്യത്യസ്തവും ഹൃദ്യമായ ഒരു അനുഭവമായിരുന്നു അത്. കാന്‍സര്‍ രോഗത്തിന് ചികിത്സ തേടിയെത്തിയ കുഞ്ഞുങ്ങളും അവരുടെ രക്ഷാകര്‍ത്താക്കളും ഡോക്ടര്‍മാരും അടങ്ങുന്ന കാണികള്‍ക്ക് മുന്നില്‍ നടത്തിയ കലാ പ്രകടനങ്ങള്‍ തികച്ചും അഭിനന്ദനാര്‍ഹമാണ്. റേറ്റിംങും SMS വരുമാനവും മാത്രം നോക്കാതെ വല്ലപ്പോഴും ഇതുപോലുള്ള നല്ല കാര്യങ്ങളിലേക്കും ചാനലുകളുടെ ശ്രദ്ധ ചെല്ലുന്നുണ്ട് എന്നത് നല്ല കാര്യം.
മാരക രോഗങ്ങള്‍ക്ക് ഒരു ദിവസം അവധി കൊടുത്തു സ്റ്റാര്‍ സിങ്ങര്‍ താരങ്ങള്‍ക്കൊപ്പം അവിടത്തെ കുഞ്ഞുങ്ങളും രക്ഷിതാക്കളും ആടി പാടി. ഏഷ്യാനെറ്റിന്റെ അധികൃതര്‍ക്കും പരിപാടിയുടെ നിര്‍മാതാവിനും അഭിനന്ദനങ്ങള്‍.

2009 സെപ്റ്റംബർ 21, തിങ്കളാഴ്‌ച
നൊമ്പരത്തിപ്പൂവ് - ഒരു തിരിച്ചു പോക്ക്
ഒരു പാടു വര്‍ഷങ്ങള്‍ക്കു ശേഷം ഇന്നു ഏഷ്യാനെറ്റ് പ്ലസ് ചാനലില്‍ നൊമ്പരത്തിപ്പൂവ് എന്ന പദ്മരാജന്‍ ചിത്രം കണ്ടു. ഒരു പാട് പ്രതിഭകളുടെ കൂടിച്ചേരലുകള്‍ ഉള്ള ഒരു ചിത്രം. പദ്മരാജന്‍, മാധവി, മമ്മൂട്ടി, ജോണ്‍സന്‍ മാഷ് , ബ്ലെസി , ശാരി , മുരളി, ജഗതി തുടങ്ങിയ പ്രഗല്‍ഭരുടെ ഒരു വലിയ നിര തന്നെയാണ് ഈ ചിത്രത്തില്‍.
തുടക്കത്തില്‍ തന്നെ ഒരു പ്രത്യേകത കണ്ടത് ടൈറ്റില്‍ കാര്‍ഡില്‍ തന്നെയാണ്. നടീനടന്മാരുടെ പേരുകള്‍ കാണിക്കുമ്പോള്‍ ആദ്യം കാണിച്ചത് മാധവിയുടെ പേരാണ്. അതും മമ്മൂട്ടി അവിടെ നില്‍ക്കുമ്പോള്‍. സത്യത്തില്‍ മമ്മൂട്ടിക്ക് ഒരു സപ്പോര്‍ട്ടിംഗ് റോള്‍ മാത്രമേ ഉള്ളൂ ഈ ചിത്രത്തില്‍. ഇന്ന് സൂപ്പര്‍ മെഗാ സ്റ്റാര്‍ താരം ഇങ്ങനൊരു ചിത്രത്തില്‍ ഇങ്ങനെയൊരു റോളില്‍ നിന്ന് കൊടുക്കുമോ എന്ന് സംശയം. ഇതൊരു മാധവി ചിത്രം ആണ് മുഴുവനായും.
പത്മരാജന്‍ എന്ന അതുല്യ കലാകാരന്റെ അകാലത്തിലുള്ള വിയോഗം മലയാള സിനിമയ്ക്കു എത്ര വലിയ നഷ്ടമാണ് വരുത്തിയത് എന്ന് ഇത് പോലുള്ള ചിത്രങ്ങള്‍ കാണുമ്പോഴാണ് നമുക്ക് മനസ്സിലാവുന്നത്. ജഗതിയുടെ വീട്ടുടമസ്ഥനും മുരളിയുടെ കുടിയനും സ്നേഹസമ്പന്നനുമായ ഭര്‍ത്താവും ബേബി സോണിയയുടെ ജിജിയും വളരെ മികച്ചു നിന്നു.
എല്ലാറ്റിനും ഒടുവില്‍ ക്ലൈമാക്സില്‍ പ്രേക്ഷകരുടെ മനസ്സുകളില്‍ ഒരു പിടി കനല്‍ വാരിയിട്ടു നൊമ്പരപ്പെടുത്തി കളഞ്ഞു. ആകാശദൂതിനൊപ്പം നൊമ്പരത്തിപ്പൂവും മാധവിക്ക് മലയാളത്തിന്‍റെ ദുരന്ത നായിക എന്ന പട്ടം നല്‍കി.

2009 ഓഗസ്റ്റ് 14, വെള്ളിയാഴ്‌ച
ഗട്ടറിലെ മരണങ്ങള്‍
ചാലക്കുടിക്കടുത്ത് പോട്ടയില്‍ ബൈക്ക് ഗട്ടറില്‍ വീണു യാത്രക്കാരന്‍ ലോറി കയറി മരിച്ച വാര്‍ത്ത ഇന്ന് രാവിലെ ദീപികയില്‍ വായിച്ചു. നമ്മള്‍ മലയാളികള്‍ക്ക് ഇതൊരു സാധാരണ സംഭവം മാത്രം! ഇതിത്ര കണ്ടു പറയാന്‍ എന്തിരിക്കുന്നു, അല്ലെ?
ഇനി, മറ്റൊരു വാര്‍ത്ത - അതും ഇന്ന് രാവിലെ കണ്ടത്. സൌത്ത് ഫ്ലോറിഡയില്‍ 93 വയസ്സുള്ള ഒരു വൃദ്ധന് വര്‍ഷങ്ങളായി സിഗരറ്റ് വലിച്ചു ലങ്ഗ് കാന്‍സര്‍ വന്നു മരിച്ച തന്റെ ഭാര്യയുടെ മരണത്തിനു 5.3 മില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം അവിടത്തെ ജൂറി വിധിച്ചിരിക്കുന്നു!
നമുക്ക് ഈ രണ്ടു വാര്‍ത്തകളും ഒന്ന് കൂട്ടി വായിക്കാം. സിഗരറ്റ് വലിക്കുന്നത് ഹാനികരം ആണെന്ന് ഈ ലോകത്തിലെ അത് കൊച്ചു കുട്ടിക്കും അറിയാം. എന്നിട്ടും 73 വയസ്സുള്ള സ്ത്രീയുടെ ലങ്ഗ് കാന്സറിന്റെ ഉത്തരവാദിത്തം സിഗരറ്റ് കമ്പനിക്കാണ് എന്ന് കണ്ടു ശിക്ഷ വിധിച്ചിരിക്കുന്നു ഫ്ലോറിഡയിലെ ജൂറി!
സര്‍ക്കാര്‍ റോഡിലൂടെ വാഹനം ഓടിച്ചു എന്ന ഒരു കുറ്റം മാത്രമേ ആ ചാലക്കുടിക്കാരന്‍ ചെയ്തുള്ളൂ. മരണം പതിയിരിക്കുന്ന റോഡുകളില്‍ നഷ്ടപെടുന്ന ജീവനുകള്‍ക്ക് ഉത്തരം പറയാന്‍ ഏതു ഏജന്‍സി ഉണ്ട്? ജനശ്രദ്ധ ആകര്ഷിച്ചാല്‍ സര്‍ക്കാര്‍ ദുരിദാശ്വാസ ഫണ്ടില്‍ നിന്ന് നക്കാപിച്ച പോലെ വല്ലതും കൊടുത്താലായി. അല്ലെങ്കില്‍ അതുമില്ല. പോയവര്‍ക്ക് പോയി!
നികുതിദായകര്‍ ഉപയോഗിക്കുന്ന റോഡുകള്‍ യദാസമയം അറ്റകുറ്റപണി നടത്താതെ മരണ കെണികള്‍ തീര്‍ക്കുന്നതാരായാലും അവരെ കുറ്റകരമായ അനാസ്ഥ (criminal negligence) കാട്ടുന്നു എന്ന് കണ്ടു ശിക്ഷിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. മന്ത്രിമാരും വകുപ്പ് തലവന്‍മാരും കോടതി കയറി ഇറങ്ങി സര്‍ക്കാറും കോണ്ട്രാക്ടര്‍മാരും ലക്ഷങ്ങളും കോടികളും നഷ്ടപരിഹാരം കൊടുക്കേണ്ട അവസ്ഥ വരുമ്പോള്‍ താനെ ശരിയാവും റോഡുകള്‍.
നഷ്ടപെട്ടതിനു പകരം വയ്ക്കാന്‍ പണം മതിയാവില്ലെങ്കിലും അശ്രദ്ധയും അനാസ്ഥയും അഴിമതിയും തടയാന്‍ ഒരു പരിധി വരെ ഇത്തരം ശിക്ഷണ നടപടികള്‍ക്കാവും എന്ന് അനുഭവം തെളിയിക്കുന്നു.

2009 ഓഗസ്റ്റ് 12, ബുധനാഴ്‌ച
H1N1 പനിയും കേരളവും
ഇതെഴുതുമ്പോള്‍ H1N1 പനി മൂലമുള്ള ഒരു മരണം തിരുവനന്തപുരത്ത് റിപ്പോര്‍ട്ട് ചെയ്യപ്പട്ടിട്ടിരിക്കുന്നു. ലോക ആരോഗ്യ സംഘടനയുടെ ജൂലൈ മാസത്തെ കണക്കു പ്രകാരം ലോകത്ത് 1154 മരണങ്ങള്‍ H1N1 മൂലം സംഭവിച്ചിരിക്കുന്നു. ഇതില്‍ ആയിരത്തോളം മരണങ്ങളും വടക്ക്-തെക്ക് അമേരിക്കന്‍ ഭൂഗ്ഗണ്ട്ടങ്ങളില്‍ നിന്നാണ്. ഏഷ്യയില്‍ നിന്ന് ഇത് വരെ 64 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നു.
ഇനി കേരളത്തിലേക്ക് വരാം. H1N1 പനിയോ അത് പോലെ ഉള്ള സാംക്രമിക രോഗങ്ങള്‍ നേരിടാന്‍ ഉള്ള സാമൂഹിക സാഹചര്യം ഇന്ന് നമ്മുടെ നാടിനുണ്ടോ എന്ന് നമ്മള്‍ ചിന്തിക്കേണ്ടിയിരിക്കുന്നു. 1994ഇല്‍ സുരറ്റില്‍ ന്യൂമോനിക് പ്ലേഗ് പടര്‍ന്നു പിടിച്ചത് ഈ സമയം ഓര്‍മിക്കുന്നത് നന്ന്. അതില്‍ നിന്ന് നമ്മള്‍ എന്തെങ്കിലും പാഠം ഉള്കൊണ്ടോ എന്ന ആത്മപരിശോധനക്കും സമയം അതിക്രമിച്ചു. കേരളത്തിലെ ഒട്ടു മിക്ക നഗരങ്ങളിലും കാണുന്ന മാലിന്യ കൂമ്പാരങ്ങളില്‍ നിന്ന് നമ്മള്‍ ഒരു പാഠവും പഠിച്ചില്ല എന്ന് തന്നെ വേണം അനുമാനിക്കാന്‍. ദിവസവും രണ്ടു നേരം കുളിക്കുന്നവന്‍ എന്ന് മേനി പറയുന്ന മലയാളി തന്റെ വീട്ടിലെ മാലിന്യങ്ങള്‍ പ്ലാസ്റ്റിക് കവറിലാക്കി (അത് പ്ലാസ്റ്റിക് തന്നെ വേണം) ദിവസവും റോഡരികിലും കാനകളിലും നിക്ഷേപിക്കുന്നത് ഒരു സ്ഥിരം കാഴ്ചയാണ്. നഗരങ്ങളില്‍ വേറെന്തു മാര്‍ഗം? നഗരവാസികള്‍ക്ക് തങ്ങളുടെ മാലിന്യങ്ങള്‍ നിക്ഷേപിക്കാന്‍ വേണ്ട സംവിധാനം ഒരുക്കേണ്ടെവര്‍ ആ ചുമതലയില്‍ നിന്ന് ഒളിച്ചോടുന്നു. സംസ്ഥാന തലത്തില്‍ ഒരു തദേശസ്വയം ഭരണ വകുപ്പും അതിനു ഒരു മന്ത്രിയും മറ്റു പരിവാരങ്ങളും പിന്നെ ജില്ലാ തലവും ബ്ലോക്കും കോര്‍പറേഷന്‍ഉം പഞ്ചായത്തുകളും ഉള്ള ഒരു നാട്ടിലാണ് ഈ ഗതികേട്. കൊച്ചി പട്ടണത്തില്‍ നിന്ന് വരുന്ന എനിക്ക് ഇത് നിത്യനുഭവങ്ങള്‍ ആയിരുന്നു, അമേരിക്കയില്‍ വരുന്നത് വരെ. കൊച്ചിയിലെ ദുര്‍ഗന്ധം വമിക്കുന്ന അഴുക്കും ചെളിയും നിറഞ്ഞ കൊതുകുകളുടെ ആവാസ കേന്ദ്രങ്ങള്‍ ആയ കനാലുകളും റോഡ് അരികില്‍ കൂട്ടിയിടുന്ന - പിന്നീട് മഴയില്‍ റോഡിലേക്ക് തള്ളി വരുന്ന മാലിന്യ കൂമ്പാരങ്ങളും പൊട്ടി ഒലിക്കുന്ന കാനകളും ഇതിനു ഏറ്റവും വലിയ ഉദാഹരണങ്ങള്‍ തന്നെ.
ഈ പറഞ്ഞതൊന്നും H1N1 പനിക്ക് കാരണം ആകില്ലെന്നറിയാം. എന്നാലും ഒരു സാംക്രമിക രോഗം വരാതിരിക്കണോ അത് വന്നാല്‍ തടയാനോ ഉള്ള ഒരു മനസ്ഥിതി നമ്മുടെ സമൂത്തിനില്ലെന്നു തോന്നും പലതും കാണുമ്പോള്‍. അതോ എന്തെങ്കിലും വലുത് സംഭവിച്ചു കഴിഞ്ഞാലേ നമ്മള്‍ ഒക്കെ പഠിക്കൂ എന്നാണോ? സുരറ്റ്‌നെ പോലെ... സുരറ്റ് ഇന്നു ഇന്ത്യയിലെ രണ്ടാമത്തെ വൃത്തി ഉള്ള നഗരം ആണ് എന്നത് ഈ സമയം ഓര്‍ക്കാം.
H1N1 പനി അമേരിക്കയില്‍ ന്യൂ യോര്‍ക്ക് നഗരത്തില്‍ കൊണ്ട് വന്നത് മെക്സിക്കോയില്‍ വിനോദ യാത്രക്ക് പോയ കുട്ടികളില്‍ ആയിരുന്നു. പിന്നീട് അവര്‍ തങ്ങളുടെ സഹപാഠികള്‍ക്കും അധ്യാപകര്‍ക്കും പകര്‍ന്നു. അമേരിക്കയിലെ ആദ്യത്തെ H1N1 മരണം ഈ സ്കൂളിലെ ഒരു വൈസ്-പ്രിന്‍സിപ്പല്‍ ആയിരുന്നു. എന്നാല്‍ കര്‍ശനമായ നിയന്ത്രണങ്ങള്‍ കൊണ്ടും സാമൂഹിക ശുചിത്വം പാലിക്കുന്നത് കൊണ്ടും ഇവിടെ ഇതിനെ ഒരു പരിധി വരെ നിയന്ത്രിക്കാന്‍ കഴിഞ്ഞു എന്ന് തോന്നുന്നു.
ഇന്ത്യയില്‍ ഇല്ലാത്ത ഒരു കാര്യം കൂടി പ്രദിപാതിക്കാമെന്നു തോന്നുന്നു. Personal Space എന്ന കോണ്‍സെപ്റ്റ്. ഇന്ത്യയില്‍ തീരെ ഇല്ലാത്ത ഒന്നാണത്. ജനപ്പെരുപ്പം തന്നെ ആണ് ഒന്നാമത്തെ കാരണം. എന്നിരുന്നാലും ന്യൂ യോര്‍ക്ക് പോലുള്ള ജന സാന്ദ്രത കൂടിയ സ്ഥലത്ത് അത് പാലിക്കപ്പെടുന്നുണ്ട്. Personal space എന്നാല്‍ ഒരു വ്യക്തി മറ്റൊരു അപരിചിത വ്യക്തിയില്‍ നിന്നും പാലിക്കുന്ന ദൂരം എന്ന് പറയാം. പാശ്ചാത്യ രാജ്യങ്ങളില്‍ ഒരാള്‍ മറ്റൊരാളെ തൊടുക പോയിട്ട് അടുത്ത് നില്‍ക്കുന്നത് പോലും മര്യാദ കേടായിട്ടാണ് കണക്കാക്കുക. ഇത് ഒരു പരിധി വരെ മറ്റുള്ളവരില്‍ നിന്നുള്ള അസുഖങ്ങളും മറ്റും പകരാതിരിക്കുവാന്‍ സഹായകമാണ് എന്ന് തന്നെയാണ് എനിക്ക് തോന്നുന്നത്. നമ്മള്‍ ബസിലും ട്രെയിനിലും മറ്റും മീന്‍കാരന്‍ ചാള പറുക്കി വയ്ക്കുന്ന കണക്കു നില്‍ക്കുന്ന കാഴ്ച നമുക്ക് ഇതിനോട് താരതമ്യം ചെയ്യാം.
ഏതായാലും പേര്‍സണല്‍ സ്പേസ് പോലുള്ള പരിഷ്ക്കാരങ്ങള്‍ ഉണ്ടായില്ലെങ്കിലും കുറഞ്ഞ പക്ഷം ചെയ്യേണ്ടുന്ന കാര്യങ്ങള്‍ നമ്മള്‍ എല്ലാവരും ബോധവന്മാരാകേണ്ടതുണ്ട് . തുമ്മുംമ്പോളും ചീറ്റുംമ്പോളും ചുമക്കുംമ്പോളും വായും മൂക്കും പൊതി പിടിക്കാനും കൈകള്‍ ഇടയ്ക്കിടെ സോപ്പും ശുദ്ധജലവും ഉപയോഗിച്ച് വൃത്തിയാക്കാനും നമുക്ക് ആരോടും ചോദിക്കേണ്ടതില്ല. പൊതു സ്ഥലങ്ങളില്‍ (സ്കൂള്‍, ആശുപത്രി, ഓഫീസുകള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ആളുകള്‍ക്ക് സൌജന്യം ആയി ഉപയോഗിക്കാന്‍ ഹാന്‍ഡ് സാനിട്ടൈസര്‍ (hand sanitizer) സ്ഥാപിക്കാം.
പനിയും ജലദോഷവും മേല് വേദന തളര്‍ച്ച തുടങ്ങിയവയാണ് ഇതിനിടെ പ്രാഥമിക ലക്ഷണങ്ങള്‍. 65 വയസ്സിനു മുകളില്‍ ഉള്ളവരും 5 വയസ്സിനു താഴെ ഉള്ളവരും ഗര്‍ഭിണികളും കൂടുതല്‍ റിസ്ക് ഉള്ളവരാണ് എന്ന് അമേരിക്കയിലെ സി ഡി സി (CDC) കണക്കുകള്‍ സൂചിപ്പിക്കുന്നു.
നമ്മള്‍ പാലിക്കേണ്ട ചില ശുചിത്വ ശീലങ്ങള്‍ താഴെ ചേര്‍ക്കുന്നു
(കടപ്പാട്: : CDC)
Take these everyday steps to protect your health:
* Cover your nose and mouth with a tissue when you cough or sneeze. Throw the tissue in the trash after you use it.
* Wash your hands often with soap and water, especially after you cough or sneeze. Alcohol-based hand cleaners are also effective.
* Avoid touching your eyes, nose or mouth. Germs spread this way.
* Try to avoid close contact with sick people.
* Stay home if you are sick for 7 days after your symptoms begin or until you have been symptom-free for 24 hours, whichever is longer. This is to keep from infecting others and spreading the virus further.
താഴെ പറയുന്ന സൂചനകള്‍ കണ്ടാല്‍ വൈദ്യ സഹായം ഉടന്‍ തേടേണ്ടത് അത്യാവശ്യം (കടപ്പാട് : CDC)
In children, emergency warning signs that need urgent medical attention include:
* Fast breathing or trouble breathing
* Bluish or gray skin color
* Not drinking enough fluids
* Severe or persistent vomiting
* Not waking up or not interacting
* Being so irritable that the child does not want to be held
* Flu-like symptoms improve but then return with fever and worse cough
In adults, emergency warning signs that need urgent medical attention include:
* Difficulty breathing or shortness of breath
* Pain or pressure in the chest or abdomen
* Sudden dizziness
* Confusion

2009 ജൂലൈ 20, തിങ്കളാഴ്‌ച
തുടക്കം
എന്റെ ആദ്യത്തെ മലയാളം ബ്ലോഗ്. ആരെങ്കിലും ഇത് വായിക്കുമോ എന്തോ? ഇത് എത്ര കാലം ഉണ്ടാവുമോ- അതും അറിയില്ല. എന്തായാലും ഒന്നു തുടങ്ങി വയ്ക്കാം എന്ന് കരുതുന്നു.
എന്നെ പരിചയപ്പെടുത്തട്ടെ. അമേരിക്കന്‍ ഐക്യ നാടുകളിലെ ന്യൂ ജേഴ്സി സംസ്ഥാനത്ത് ജീവിച്ചു ന്യൂ യോര്‍ക്ക് മഹാ നഗരത്തില്‍ ജോലി ചെയ്യുന്ന ഒരു സാദാ മലയാളി. ഐ ടി യുടെ കുത്തൊഴുക്കില്‍ പെട്ട് ഇവിടെ എത്തി ചേര്‍ന്നു എന്ന് പറയാം.
മലയാളം ബ്ലോഗുകള്‍ നാട്ടില്‍ നിന്നും ഗള്‍ഫ് മേഖലയില്‍ നിന്നും ആണ് കൂടുതല്‍ കാണുന്നത് എന്ന് തോന്നുന്നു. പാശ്ചാത്യ രാജ്യങ്ങളില്‍ ഉള്ള മലയാളികള്‍ അധികം മലയാളം ബ്ലോഗുകളില്‍ താല്പര്യം പ്രകടിപ്പിച്ചു കണ്ടിട്ടില്ല. ഒരു പക്ഷെ ഞാന്‍ അധികം സെര്‍ച്ച് ചെയ്യാത്തത് കൊണ്ടാവും.
കൊടകരപുരാണം എന്ന ബ്ലോഗ് വായിച്ചാണ് ഞാന്‍ ബ്ലോഗ് വായന തുടങ്ങുന്നത്. പിന്നീട് സവ്യസാചി, അനോണി ആന്റണി, ടിന്റുവിന്റെ ഒരു തല്ലുകൊള്ളിയുടെ ആത്മകഥ, മഞ്ഞുമ്മല്‍, കുറുമാന്‍ തുടങ്ങിയ മലയാള വിശ്വ സാഹിത്യകാരുടെ ങ്ങളുടെ വായിക്കുകയും അവയില്‍ നിന്നു പ്രചോദനം ഉള്‍ക്കൊള്ളുകയും ചെയ്തു.
എന്റെ ചുറ്റുമുള്ള സംഭവങ്ങളും എന്റെ അഭിപ്രായങ്ങളും എന്റെ യാത്രകളും ഒക്കെ ആവും എന്റെ വിഷയങ്ങള്‍. നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും ഉണ്ടാവും എന്ന് വിശ്വസിക്കുന്നു.

ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)